Saturday, April 26, 2014

BIOLOGICAL CLOCK

ബയോളജിക്കൽ ക്ളോക്ക്  



























മനസ്സിനും ശരീരത്തിനും  ഇടയിലൂടെ
വിരൽതൊട്ട് സമയമെപ്പോഴും ചലിക്കുന്നുണ്ട്
മനസ്സിന്റെ ഘടികാരത്തിൽ പലപ്പോഴും
നിമിഷങ്ങളുടെ കാലുകൾ ദൃശ്യമാകാറില്ല 

വികാരനിമ്നോന്നതങ്ങളിൽ സമയം
സമശീതോഷ്ണമായ ഊഷ്മാവ് രേഖപ്പെടുത്തുന്നു
മനസ്സിന്റെ ക്ളോക്കിൽ ശൂന്യതയുടെ സമയത്തിൽ
ജീവരൂപങ്ങൾക്ക് അർദ്ധനാരീശ്വരഭാവം

കണ്ണുകൾതറച്ച് ശരീരത്തിലൂടെ സൂചികൾ തൊട്ടുരുമ്മുമ്പോൾ
സമയബോധമില്ലാതെ ശരീരം വിയർക്കുന്നു
സമയത്തിന്റെ കൈകളിലേൽപ്പിച്ച സ്വപ്നങ്ങളൊക്കെയും
സമയം അറിയുന്നവർ കാണുന്നുണ്ടായിരിക്കും

ചലനമറ്റ ശരീരമാണ് സമയമാപിനികൾ
നിർജ്ജീവമായ മനസ്സാണ് ഓടിത്തളരുന്നത്
ശരീരം ഘടികാരമായി പ്രദർശിക്കപ്പെടുമ്പോൾ
സൗന്ദര്യാത്മകമായി വകതിരിവില്ലാത്ത സമയബോധം

ഘടികാരം വിലക്ക് വാങ്ങാനില്ലാത്തവർ പലപ്പോഴും
ബയോളജിക്കൽ ക്ളോക്കിലൂടെ  ലോകത്തെ കാണുന്നു
മറ്റുള്ളവർക്ക് ദൃശ്യമാകുന്നതരത്തിലും രൂപത്തിലുമാകണം
പറയുവാനാകാത്ത സമയം പ്രകടമാക്കേണ്ടത്

ബയോസെല്ലുകൾ മരണപ്പെടുംവരെ
ബയോളജിക്കൽ ക്ളോക്കിൽ മണികൾ മുഴങ്ങും
ശരീരവും മനസ്സും തളരാത്തകാലം വരെയും
ജീവന്റെ ഘടികാരത്തിൽ സമയം  കുറിച്ചിട്ടുണ്ടായിരിക്കും

----------------വിജുവികർത്താ------------

Sunday, June 23, 2013

SAUHRUDAM

സൗഹൃദം

സ്നേഹമൊരു പൂമരമായ്,
പുലരിയിലെ രാഗലയമായ്,
നിലാവൊളിയിൽ കരവിഞ്ഞൊഴുകിയൊരു-
പുഴയുടെ നിർവൃതിയായ്.
അവളൊരു പനിനീർ പൂ പോലെ,
കണ്ണുകളിൽ കളമൊഴിയുടെ പ്രണയാർദ്രമാം-
കനവുകളുടെ തിരിതെളിയുന്നൂ.
കൈകൊട്ടിക്കളിയുടെതാളം മുറുകുമ്പോൾ,
ആട്ടക്കഥയുടെ അരങ്ങുണരുമ്പോൾ,
മണിയറയിൽ തരിവളകിലുങ്ങുന്നൂ,
വിരലുകൾ തംബുരുവിൽ തെരുതെരെയോടുന്നു,
നിദ്രയിലൊരു മെഴുകുമനമലിയുന്നൂ.   

ഇനിയുമൊരുപുലരിമഴ നനഞ്ഞിരുവരുമീറനായ്-
ഇതുവഴിയേ പഴമയുടെ കോലായിലെ-
നടുമുറ്റത്തിത്തിരിമോഹങ്ങൾ പങ്കിടാൻ,
സുഹൃദങ്ങളെന്നും അറിയാത്തൊരനുഭൂതിയുടെ-
മനമുരുകുന്ന മധുരനൊമ്പരങ്ങൾ,
ഇരുവരുമൊരുമനമായൊരുശിലയിലെ ഇരു രൂപങ്ങൾ,
ഒരുമറവിലെ ഇരു നിഴൽരൂപങ്ങൾ,
കനവിലെ കാണാമറയത്തനുഭൂതിയുടെ-
പടവുകളിൽ തളിരിലപൊഴിയുന്നൂ,
ഉണരുകയായ് പൂമകളീവസന്തനിലാവിൽ,
പ്രണയാർദ്രമാം മനസ്സൊരുസരസ്സായ്,

അണയുകയായ് മോഹം മകരന്ദമായ്.

സൗഹൃദം

സൗഹൃദം

സ്നേഹമൊരു പൂമരമായ്,
പുലരിയിലെ രാഗലയമായ്,
നിലാവൊളിയിൽ കരവിഞ്ഞൊഴുകിയൊരു-
പുഴയുടെ നിർവൃതിയായ്.
അവളൊരു പനിനീർ പൂ പോലെ,
കണ്ണുകളിൽ കളമൊഴിയുടെ പ്രണയാർദ്രമാം-
കനവുകളുടെ തിരിതെളിയുന്നൂ.
കൈകൊട്ടിക്കളിയുടെതാളം മുറുകുമ്പോൾ,
ആട്ടക്കഥയുടെ അരങ്ങുണരുമ്പോൾ,
മണിയറയിൽ തരിവളകിലുങ്ങുന്നൂ,
വിരലുകൾ തംബുരുവിൽ തെരുതെരെയോടുന്നു,
നിദ്രയിലൊരു മെഴുകുമനമലിയുന്നൂ.   

ഇനിയുമൊരുപുലരിമഴ നനഞ്ഞിരുവരുമീറനായ്-
ഇതുവഴിയേ പഴമയുടെ കോലായിലെ-
നടുമുറ്റത്തിത്തിരിമോഹങ്ങൾ പങ്കിടാൻ,
സുഹൃദങ്ങളെന്നും അറിയാത്തൊരനുഭൂതിയുടെ-
മനമുരുകുന്ന മധുരനൊമ്പരങ്ങൾ,
ഇരുവരുമൊരുമനമായൊരുശിലയിലെ ഇരു രൂപങ്ങൾ,
ഒരുമറവിലെ ഇരു നിഴൽരൂപങ്ങൾ,
കനവിലെ കാണാമറയത്തനുഭൂതിയുടെ-
പടവുകളിൽ തളിരിലപൊഴിയുന്നൂ,
ഉണരുകയായ് പൂമകളീവസന്തനിലാവിൽ,
പ്രണയാർദ്രമാം മനസ്സൊരുസരസ്സായ്,

അണയുകയായ് മോഹം മകരന്ദമായ്.


submitted 97 maharajas batch competition

Sunday, March 17, 2013

ഒളിക്യാമറ














ഒളിക്യാമറ

ഒരമ്മയെ ബലാത്കാരം ചെയ്തതിന്റെ-
തത്സമയദൃശ്യങ്ങൾ ഫേസ്ബുക്കിൽ  റേറ്റിംഗിനായി,
പ്രസവവേദനയുടെ തത്സമയക്കാഴ്ച്ചകളുമായി-
ഒരു നേർക്യാമറസെല്ലുലോയ്ഡിലേക്ക്,

രതിവൈകൃതത്തിന്റെ കമന്റ്ബോക്സിലേക്ക്
ആസ്വാദനക്കുറിപ്പുകൾ പായിക്കുന്നു,
കേരളാഹൌസിൽ ചുമരുകളിലെ സുഷിരങ്ങളിലൂടെ
ഒരു സഹോദരിയുടെ നഗ്നത വെളിവാക്കുന്നു

വൈഫൈ ദൃശ്യാവിഷ്കാരങ്ങളുമായി ക്യാമറകൾ
പ്രോണോരോഗികൾക്കായി സുഷിരങ്ങൾ ഉണ്ടാക്കുന്നു
ഹോം‌മേഡ് ഇനങ്ങളിലെ തനിമയാർന്ന ദൃശ്യങ്ങൾക്കായി
വീട് നിർമ്മിക്കുമ്പോൾതന്നെ ക്യാമറകൾ കൺ‌തുറക്കുന്നു

കണ്ണടകളിലും പേനകളിൽനിന്നും ക്യാമറകൾ മടുത്ത്
സ്ത്രീയുടെ ശരീരത്തിലേക്ക് നേരിട്ട്,
ശാന്തിമുഹൂർത്തത്തിലെ പ്രകടനങ്ങൾ പകർത്തി
മദ്യം നുകരുമ്പോൾ കുറേശ്ശെ കമ്പനിക്കായി ഷെയർചെയ്യും
ഇരകളെ പിടിക്കു‌മ്പോൾ കണ്ടുകെട്ടുന്ന തെളിവുകൾ-
സൈബർസെല്ലിലെ ഹിഡൻഫയലുകളിലൂടെ പ്രചരിക്കുന്നു,
പ്രണയവും, ആദ്യചുംബനവും മാത്രമല്ല,
ശൌചാലത്തിലെ കാഴ്ച്ചകൾ ആസ്വദിക്കുന്നതിനും ക്യാമറകൾ ഉണ്ട്.

പകർപ്പവകാശത്തിലൂടെ  പുതിയ കാറ്റഗറി
നെറ്റിലേക്ക് എത്തിച്ച ക്യാമറകൾ ഇന്നും  ഒളിവിലാണ്,
സിറ്റിസൺജേർണലിസത്തിന്റെ ഒളിക്കാഴ്ച്ചകൾക്കുമുന്നിൽ-
സ്ത്രീത്വത്തിന്റെ പ്രദർശനശാലകൾ തുറന്നിട്ടിരിക്കുന്നു.

ഇവന്റ്മാനേജുമെന്റുകാരെല്ലാം മതിൽക്കെട്ടിൽ,
അരവയർ കാണുമ്പോൾമുതൽ സൂം ചെയ്ത് തുടങ്ങുന്നു.
ലാൻ നെറ്റ്‌വർക്കിലൂടെ നേരിട്ടുള്ള വിവാഹദൃശ്യങ്ങൾ,
ആദ്യരാത്രിയുടെ കാഴ്ച്ചകളുമായി രഹസ്യക്യാമറകൾ.

പോൺസൈറ്റുകളിലേക്ക് അക്സെസ്സ് നൽകുന്ന-
പാസ്സ്‌വേർഡ് രഹിത ലോഗിനുകലിലൂടെ,
സാറ്റലൈറ്റ്ക്യാമറകളിലെ കോൺഫ്രറൻസ് ഹാളിലേക്ക്,
സൌജന്യമായി ഇരയുടെ ശരീരം പ്രദർശിപ്പിക്കപ്പെടുന്നു.


Friday, March 8, 2013

ഷാവേസ് ഉയർത്തെഴുന്നേൽക്കുന്നു


ഷാവേസ്
ഉയർത്തെഴുന്നേൽക്കുന്നു

ഷാവേസ്…………………..,
ഉയർത്തെഴുന്നേൽക്കുന്നു;
ആഗോളഭീമന്മാരുടെ ബുൾഡോസറുകൾ-
മൂന്നാം‌ലോകജനതയെ ജീവനോടെ മറവുചെയ്യുമ്പോൾ.
ഷാവേസ്………ഉയർത്തെഴുന്നേൽക്കന്നു,                                      
ചെംതാരകംബൊളീവിയൻ‌നാടുകളിൽ,
യുവചേതനയുടെതുടിക്കുന്നഹൃദയങ്ങളിൽ,
സമരവീര്യത്തിന്റെതീജ്വാലയിൽ ചിറകുകൾവിരിച്ച്-
ഷാവേസ്…………ഉയർത്തെഴുന്നേൽക്കുന്നു,
മരണമില്ലാത്തവിപ്ലവനായകൻ ,
ജനമനസ്സുകളിൽ പടനയിക്കുന്നു,
സാമ്രാജ്യത്വം‌ മനുഷ്യാവകാശങ്ങളെ-
ചിലന്തിവലകളാൽവലിച്ചുമുറുക്കുമ്പോൾ,
വെളുത്തകുതിരമേൽചുവന്ന തലപ്പാവണിഞ്ഞ്,
അധിനിവേശത്തിന്റെനെഞ്ചിലേക്ക്
നിറതോക്കുചൂണ്ടി,ഷാവേസ് മടങ്ങിവരുന്നു……………..
വെടിയൊച്ചകേൾക്കുന്നു എം ബി ആർ ന്റെ-                    
ചുവപ്പ്‌പടകൾ അതിർത്തികൾകടന്നെത്തുന്നു,
പുതിയസാമ്പത്തീകനയംകഴുത്ത്ഞരിഞ്ഞ്,
ആഗോളമാന്ദ്യത്തിൽ മരണപ്പെടുമ്പോൾ,
ബൊളീവ്വേറീയൻ ചിന്തകൾ പുതുജീവനേകുന്നു.
ഷാവേസ് മരിച്ചിട്ടില്ല……………………
ആകാശത്ത് ആയിരം നക്ഷത്രമായുദിച്ച്,
അടിയാളരുടെ പാളയത്തിലേക്ക്ചരിഞ്ഞിറങ്ങുന്നു,
                  
ഷാവേസ് നീ മരിക്കുന്നില്ല…………………..
ലോകമുതലാളിത്തമേ നീ വിഷംനൽകി
ഈ ജീവൻപൊലിയുമ്പോൾ,
ആയിരം ഞരമ്പുകളിലേക്ക് ജീവൻപകർന്ന് അവർ ഉയിർക്കുന്നു,
ഷാവേസ് മരിക്കുന്നില്ല ,ചരിത്രവും.
പാരിതോഷികം‌പറ്റി മരണംകുറിച്ചാൽ
ചേരകൊണ്ടീത്തലമുറ പുതു ചരിത്രം രചിക്കും,
മരണമില്ലാത്ത രക്തസാക്ഷികളെ……,
ചുവന്നതാരകത്തേ നെഞ്ചോട് ചേർക്കുക
ഒരു പടനായകൻ പടിയിറങ്ങുന്നവേളയിൽ-
കരുതിയിരിക്കുക നാം ഓരോരുത്തരും,
കരുത്തുറ്റയോദ്ധാവായിപടവെട്ടുവാൻ,
ഇടിമുഴക്കം കേൾക്കുന്നു, കുളമ്പടികൾ വന്നടുക്കുന്നു,
മനസ്സിൽ‌പ്രധിഷേധംകാട്ടുതീയായ് പടരുന്നു,
ഷാവേസ്………നീ മരിച്ചിട്ടില്ല…………………….
അമേരിക്കൻ തിരകളുടെ ഗന്ധവും ,വെടിക്കോപ്പുകളുടെ -
ഗർജ്ജനവും കേട്ട് നിനക്ക് ഉറങ്ങുവാനാകില്ല,
അഭിമാനവും, സ്വാതന്ത്ര്യവും ഹനിക്കപ്പെട്ടവർ-
ഒളിപ്പോരാളികളായ് പടനയിക്കുകയാണ്,
സൂര്യനസ്തമിക്കാത്തസാമ്രാജ്യത്തിനുനേരേ                -
വിരൽചൂണ്ടിഗർജ്ജിക്കുക,
മരണഭയമില്ലാതെ യുവജനത നിരക്കുന്നു,
ഓർമ്മകളിലൊരായിരം രക്തപുഷ്പം അർപ്പിക്കുന്നു.
ഷാവേസ് മരിക്കുന്നില്ല…………………..
ചരിത്രവും മരിക്കുന്നില്ല……………………
മരണമില്ലാത്ത രക്തസാക്ഷികളെ……………….,
ചുവന്നതാരകത്തേ നെഞ്ചോട് ചേർക്കുക….

………………….വിജൂവികർത്താ……………..
Vijuvkartha.blogspot.com,
entemalayalamkavithakal.blogspot.in

Tuesday, March 5, 2013

കശാപ്പ്

കശാപ്പ്












കൊടുംചൂടിൽ ഉണങ്ങിക്കരിഞ്ഞ-
ഒരാൽമരത്തിൻ‌കീഴിൽ ഒരുപാട് പക്ഷികൾ,
പാഥേയം പങ്കുവച്ച് യാത്രപോകേണ്ടവർ-
ഇലപൊഴിഞ്ഞമരത്തിനെ ശകാരിക്കുന്നു,

മരംകൊത്തികൾ കൂർത്ത കൊക്കുകൾകൊണ്ട്-
മജ്ജയിൽനിന്ന് പുഴുക്കളെക്കൊന്നുതിന്നുന്നു,
മണ്ണിൽ വീണുറങ്ങുന്ന ജീവന്റെ പുതിയ നാമ്പുകൾ-
ചെറുകിളികളെനോക്കിപ്പറഞ്ഞു;
എന്നേവിട്ടെങ്ങോട്ടും പോകരുത്.

മരപ്പൊത്തിലിപ്പോഴുമൊരു പഞ്ചനാഗം പാർക്കുന്നു,
ചിലർ അടർന്നുവീഴുന്ന ചില്ലകൾ പെറുക്കിക്കൂട്ടുന്നു,
കൈകൾ വെട്ടിമാറ്റുവാൻ ചിലർ ആയുധം മൂർച്ചകൂട്ടുന്നു,
പ്രാണൻ പോകുവാൻന്നേരം വേരുകൾ-

മണ്ണിനടിയിലേക്ക് ഓടിപ്പോകുന്നു,

ഒരുതുള്ളിവെള്ളമുള്ള വൈതരണീനദിതേടി-
ഞരിപിരികൊണ്ട് ഗതകാലസ്മരണകൾ,
ഇവിടെ തപംചെയ്ത് മോക്ഷം ലഭിച്ചൊരു താപസൻ-
അപ്പുറത്ത് വലിയൊരു മണിമന്ദിരത്തിൽ ദർശനം നൽകുന്നു,

അറവുമാടുകളെ ചുറ്റിലുമുള്ള വേരിലേക്ക്-
മുഖംചെർത്ത് വരിഞ്ഞ് കെട്ടിയിരിക്കുന്നു,
വെള്ളത്തൊട്ടിമറിഞ്ഞ്  തെളിനീർ പടരുന്നു,
ലഹരിമൂത്ത്കുറേപേർ അരുംകൊലക്ക് തയ്യാറാകുന്നു,
ഇറച്ചിയാകുമ്പോൾ എല്ലില്ലാത്തതിനായി പലരും അടുത്തുതന്നെ,
ആർത്തനാദത്തോടെ ജീവൻപൊലിഞ്ഞപ്പോൾ,
ഒരിറ്റു തണലുനൽകാനാകാതെ ഒരുപാഴ്മരം,
വെട്ടിമുറിച്ചുമാറ്റിയ ശരീരഭാഗങ്ങൾ
വാഹനത്തിലേക്ക് ഒരുതെമ്മാടി വലിച്ചെറിയുന്നു,
ഭയന്ന് വിറച്ച് ജീവനുള്ളവ നോക്കിനിൽക്കുന്നു,

ഹനിക്കുന്നവർ മുറിവേൽക്കുന്നതുവരെ-
വേർപാടിന്റെ വേദന അറിയുന്നില്ല,
സ്വയം മരണം മാന്യതയല്ലാത്തതിനാൽ
കൊലപാതകങ്ങൾകണ്ടിട്ടും മിണ്ടാതെ.
നന്മയുടെ പച്ചിലകൾനിറഞ്ഞമധുരസ്മരണകൾ
മനസ്സാകെനിറഞ്ഞുനിൽക്കുന്നു,
കായ്കളില്ലാത്തമരത്തിൽ പക്ഷികൾചേക്കേറാറില്ല,
കടുത്തവേനലിലുറവകാണാറില്ല,

ശിരസ്സറുത്തുമാറ്റിയ കൊള്ളരുതായ്മകളുടെ കോലങ്ങൾ,
പൊരുളറിയാത്തനേരിന്റെ നൊമ്പരങ്ങൾ,
ഒരാൾ കുളക്കരയിൽനിന്ന് ഉച്ചത്തിൽ കൈകൾകൊട്ടുന്നു,
ബലിക്കാക്കകൾ ഇലയിൽ നിരത്തിയ ചോറ് കൊത്തുന്നു,
ഒരിറ്റ് വെള്ളംസ്പർശിച്ചപ്പോൾ ആത്മാക്കൾ ആർത്തിരമ്പുന്നു.

                            

ഒന്നുമറിയാത്ത ഒരുബാലൻ ചുവട്ടിൽ
മണ്ണുവാരിക്കളിക്കുന്നു
സ്മശാനഭൂമിയിൽനിന്ന് അവർക്കായിമാത്രം-
ഇലകൾതളിർത്ത്പടർന്നുനിൽക്കുവാൻ ആഗ്രഹം,
ആത്മാവിലേക്ക് പകലിന്റെ അവസാന പ്രകാശകിരണങ്ങൾ,
ചുവന്നസായാഹ്നത്തിന്റെആവേശത്തിരതല്ലൽ-
നിലക്കാത്തഓളങ്ങളുള്ള ആഴക്കടലിലേക്ക്.