സൗഹൃദം
സ്നേഹമൊരു പൂമരമായ്,
പുലരിയിലെ രാഗലയമായ്,
നിലാവൊളിയിൽ കരവിഞ്ഞൊഴുകിയൊരു-
പുഴയുടെ നിർവൃതിയായ്.
അവളൊരു പനിനീർ
പൂ പോലെ,
കണ്ണുകളിൽ കളമൊഴിയുടെ പ്രണയാർദ്രമാം-
കനവുകളുടെ തിരിതെളിയുന്നൂ.
കൈകൊട്ടിക്കളിയുടെതാളം
മുറുകുമ്പോൾ,
ആട്ടക്കഥയുടെ
അരങ്ങുണരുമ്പോൾ,
മണിയറയിൽ തരിവളകിലുങ്ങുന്നൂ,
വിരലുകൾ തംബുരുവിൽ തെരുതെരെയോടുന്നു,
നിദ്രയിലൊരു മെഴുകുമനമലിയുന്നൂ.
ഇനിയുമൊരുപുലരിമഴ നനഞ്ഞിരുവരുമീറനായ്-
ഇതുവഴിയേ പഴമയുടെ കോലായിലെ-
നടുമുറ്റത്തിത്തിരിമോഹങ്ങൾ പങ്കിടാൻ,
സുഹൃദങ്ങളെന്നും
അറിയാത്തൊരനുഭൂതിയുടെ-
മനമുരുകുന്ന
മധുരനൊമ്പരങ്ങൾ,
ഇരുവരുമൊരുമനമായൊരുശിലയിലെ
ഇരു രൂപങ്ങൾ,
ഒരുമറവിലെ ഇരു
നിഴൽരൂപങ്ങൾ,
കനവിലെ കാണാമറയത്തനുഭൂതിയുടെ-
പടവുകളിൽ
തളിരിലപൊഴിയുന്നൂ,
ഉണരുകയായ്
പൂമകളീവസന്തനിലാവിൽ,
പ്രണയാർദ്രമാം
മനസ്സൊരുസരസ്സായ്,
അണയുകയായ്
മോഹം മകരന്ദമായ്.
This comment has been removed by the author.
ReplyDeleteമോഹമകരന്ദം
ReplyDelete