ഷാവേസ്
ഉയർത്തെഴുന്നേൽക്കുന്നു
ഷാവേസ്…………………..,
ഉയർത്തെഴുന്നേൽക്കുന്നു;
ആഗോളഭീമന്മാരുടെ ബുൾഡോസറുകൾ-
മൂന്നാംലോകജനതയെ ജീവനോടെ മറവുചെയ്യുമ്പോൾ.
ഷാവേസ്………ഉയർത്തെഴുന്നേൽക്കന്നു,
ചെംതാരകംബൊളീവിയൻനാടുകളിൽ,
യുവചേതനയുടെതുടിക്കുന്നഹൃദയങ്ങളിൽ,
സമരവീര്യത്തിന്റെതീജ്വാലയിൽ ചിറകുകൾവിരിച്ച്-
ഷാവേസ്…………ഉയർത്തെഴുന്നേൽക്കുന്നു,
മരണമില്ലാത്തവിപ്ലവനായകൻ ,
ജനമനസ്സുകളിൽ പടനയിക്കുന്നു,
സാമ്രാജ്യത്വം മനുഷ്യാവകാശങ്ങളെ-
ചിലന്തിവലകളാൽവലിച്ചുമുറുക്കുമ്പോൾ,
വെളുത്തകുതിരമേൽചുവന്ന തലപ്പാവണിഞ്ഞ്,
അധിനിവേശത്തിന്റെനെഞ്ചിലേക്ക്
നിറതോക്കുചൂണ്ടി,ഷാവേസ് മടങ്ങിവരുന്നു……………..
വെടിയൊച്ചകേൾക്കുന്നു എം ബി ആർ
ന്റെ-
ചുവപ്പ്‌പടകൾ അതിർത്തികൾകടന്നെത്തുന്നു,
പുതിയസാമ്പത്തീകനയംകഴുത്ത്ഞരിഞ്ഞ്,
ആഗോളമാന്ദ്യത്തിൽ മരണപ്പെടുമ്പോൾ,
ബൊളീവ്വേറീയൻ ചിന്തകൾ പുതുജീവനേകുന്നു.
ഷാവേസ് മരിച്ചിട്ടില്ല……………………
ആകാശത്ത് ആയിരം നക്ഷത്രമായുദിച്ച്,
അടിയാളരുടെ പാളയത്തിലേക്ക്ചരിഞ്ഞിറങ്ങുന്നു,
ഷാവേസ് നീ മരിക്കുന്നില്ല…………………..
ലോകമുതലാളിത്തമേ നീ വിഷംനൽകി
ഈ ജീവൻപൊലിയുമ്പോൾ,
ആയിരം ഞരമ്പുകളിലേക്ക് ജീവൻപകർന്ന്
അവർ ഉയിർക്കുന്നു,
ഷാവേസ് മരിക്കുന്നില്ല ,ചരിത്രവും.
പാരിതോഷികംപറ്റി മരണംകുറിച്ചാൽ
ചേരകൊണ്ടീത്തലമുറ പുതു ചരിത്രം
രചിക്കും,
മരണമില്ലാത്ത രക്തസാക്ഷികളെ……,
ചുവന്നതാരകത്തേ നെഞ്ചോട് ചേർക്കുക
ഒരു പടനായകൻ പടിയിറങ്ങുന്നവേളയിൽ-
കരുതിയിരിക്കുക നാം ഓരോരുത്തരും,
കരുത്തുറ്റയോദ്ധാവായിപടവെട്ടുവാൻ,
ഇടിമുഴക്കം കേൾക്കുന്നു, കുളമ്പടികൾ
വന്നടുക്കുന്നു,
മനസ്സിൽപ്രധിഷേധംകാട്ടുതീയായ്
പടരുന്നു,
ഷാവേസ്………നീ മരിച്ചിട്ടില്ല…………………….
അമേരിക്കൻ തിരകളുടെ ഗന്ധവും
,വെടിക്കോപ്പുകളുടെ -
ഗർജ്ജനവും കേട്ട് നിനക്ക് ഉറങ്ങുവാനാകില്ല,
അഭിമാനവും, സ്വാതന്ത്ര്യവും ഹനിക്കപ്പെട്ടവർ-
ഒളിപ്പോരാളികളായ് പടനയിക്കുകയാണ്,
സൂര്യനസ്തമിക്കാത്തസാമ്രാജ്യത്തിനുനേരേ -
വിരൽചൂണ്ടിഗർജ്ജിക്കുക,
മരണഭയമില്ലാതെ യുവജനത നിരക്കുന്നു,
ഓർമ്മകളിലൊരായിരം രക്തപുഷ്പം
അർപ്പിക്കുന്നു.
ഷാവേസ് മരിക്കുന്നില്ല…………………..
ചരിത്രവും മരിക്കുന്നില്ല……………………
മരണമില്ലാത്ത രക്തസാക്ഷികളെ……………….,
ചുവന്നതാരകത്തേ നെഞ്ചോട് ചേർക്കുക….
………………….വിജൂവികർത്താ……………..
Vijuvkartha.blogspot.com,
entemalayalamkavithakal.blogspot.in