Sunday, March 17, 2013

ഒളിക്യാമറ














ഒളിക്യാമറ

ഒരമ്മയെ ബലാത്കാരം ചെയ്തതിന്റെ-
തത്സമയദൃശ്യങ്ങൾ ഫേസ്ബുക്കിൽ  റേറ്റിംഗിനായി,
പ്രസവവേദനയുടെ തത്സമയക്കാഴ്ച്ചകളുമായി-
ഒരു നേർക്യാമറസെല്ലുലോയ്ഡിലേക്ക്,

രതിവൈകൃതത്തിന്റെ കമന്റ്ബോക്സിലേക്ക്
ആസ്വാദനക്കുറിപ്പുകൾ പായിക്കുന്നു,
കേരളാഹൌസിൽ ചുമരുകളിലെ സുഷിരങ്ങളിലൂടെ
ഒരു സഹോദരിയുടെ നഗ്നത വെളിവാക്കുന്നു

വൈഫൈ ദൃശ്യാവിഷ്കാരങ്ങളുമായി ക്യാമറകൾ
പ്രോണോരോഗികൾക്കായി സുഷിരങ്ങൾ ഉണ്ടാക്കുന്നു
ഹോം‌മേഡ് ഇനങ്ങളിലെ തനിമയാർന്ന ദൃശ്യങ്ങൾക്കായി
വീട് നിർമ്മിക്കുമ്പോൾതന്നെ ക്യാമറകൾ കൺ‌തുറക്കുന്നു

കണ്ണടകളിലും പേനകളിൽനിന്നും ക്യാമറകൾ മടുത്ത്
സ്ത്രീയുടെ ശരീരത്തിലേക്ക് നേരിട്ട്,
ശാന്തിമുഹൂർത്തത്തിലെ പ്രകടനങ്ങൾ പകർത്തി
മദ്യം നുകരുമ്പോൾ കുറേശ്ശെ കമ്പനിക്കായി ഷെയർചെയ്യും
ഇരകളെ പിടിക്കു‌മ്പോൾ കണ്ടുകെട്ടുന്ന തെളിവുകൾ-
സൈബർസെല്ലിലെ ഹിഡൻഫയലുകളിലൂടെ പ്രചരിക്കുന്നു,
പ്രണയവും, ആദ്യചുംബനവും മാത്രമല്ല,
ശൌചാലത്തിലെ കാഴ്ച്ചകൾ ആസ്വദിക്കുന്നതിനും ക്യാമറകൾ ഉണ്ട്.

പകർപ്പവകാശത്തിലൂടെ  പുതിയ കാറ്റഗറി
നെറ്റിലേക്ക് എത്തിച്ച ക്യാമറകൾ ഇന്നും  ഒളിവിലാണ്,
സിറ്റിസൺജേർണലിസത്തിന്റെ ഒളിക്കാഴ്ച്ചകൾക്കുമുന്നിൽ-
സ്ത്രീത്വത്തിന്റെ പ്രദർശനശാലകൾ തുറന്നിട്ടിരിക്കുന്നു.

ഇവന്റ്മാനേജുമെന്റുകാരെല്ലാം മതിൽക്കെട്ടിൽ,
അരവയർ കാണുമ്പോൾമുതൽ സൂം ചെയ്ത് തുടങ്ങുന്നു.
ലാൻ നെറ്റ്‌വർക്കിലൂടെ നേരിട്ടുള്ള വിവാഹദൃശ്യങ്ങൾ,
ആദ്യരാത്രിയുടെ കാഴ്ച്ചകളുമായി രഹസ്യക്യാമറകൾ.

പോൺസൈറ്റുകളിലേക്ക് അക്സെസ്സ് നൽകുന്ന-
പാസ്സ്‌വേർഡ് രഹിത ലോഗിനുകലിലൂടെ,
സാറ്റലൈറ്റ്ക്യാമറകളിലെ കോൺഫ്രറൻസ് ഹാളിലേക്ക്,
സൌജന്യമായി ഇരയുടെ ശരീരം പ്രദർശിപ്പിക്കപ്പെടുന്നു.


1 comment:

  1. ''ക്യാ''??.. മറ..?

    ഏയ്.. ഒരു മറയുമില്ല... സാങ്കേതിക വിദ്യ വളരുന്നു.വിവരം കെട്ട രീതിയിലും.

    ഇത്രയും നേരത്തേ ജനിക്കാനായില്ലേ..? അതു ഭാഗ്യമായിക്കരുതാം.

    ശുഭാശംസകൾ.....

    ReplyDelete