ചമയം
ഒരു നീണ്ട കാത്തിരുപ്പിലൂടെ,
എന്റെ
മോഹങ്ങൾക്കായി,
നിന്നേ ഞാന്‍ തനിച്ചാക്കുകയായിരുന്നു !
തിരി വെളിച്ചത്തിൽ രൂപവതിയായ് നീ,
വികാരതീരങ്ങളിൽ നീരാടുമായിരുന്നു…………
പിറവിയുടെ പുളകങ്ങളിൽ
മറവിയുടെ മരുപ്പച്ചയിൽ
നീ തനിച്ചാകുകയായിരുന്നു!
കണ്ണെത്താദൂരത്ത് –
കണ്ണുകൾകൊണ്ട് വസ്ത്രങ്ങളൂരി ,
ഗാഢമായ് നിന്നേ ഞാൻ ചുംബിച്ചിരുന്നു.
കണ്ണാടി വസ്ത്രം ധരിച്ചു ഞാൻ -
നിൻ മാറിലേകഞ്ചുകത്തിൽ
അപ്പോൾ മയക്കത്തിലായിരുന്നു…..
അസ്വസ്ഥതയുടെ കൊടും വേനലിലായിരുന്ന നീ-
എന്റെ ലോലസ്പർശത്തെ തിരിച്ചറിഞ്ഞില്ല….!
തുടിക്കുന്ന നെഞ്ചിലേ യൗവ്വനപ്പെരുമഴയിൽ
കുതിർന്ന വികാരത്തെപ്പുണർന്ന് നിന്നു,
മുടിയിഴകളിലൂടെ വാർന്നൊലിക്കുന്ന ജലകണങ്ങളെപ്പോലെ
കൈകൾ പിടിച്ചു ഞാൻ നിന്റെ പ്രാണനിൽ തൊട്ടിരുന്നു….!
മൂടിപ്പുതച്ച ശരീരത്തിലെ ചിതറുന്ന നിഷേധങ്ങൾ
തലോടലിൽ തകർത്ത് ,
ചൂടുള്ള മോഹത്തിലേക്ക് പിടഞ്ഞ് വീണു,
വിരൽ തൊട്ട് ഞാൻ സ്നേഹംപകർന്നുനിന്നു
കാറുകൾവന്ന് തിങ്കളെ മറയ്ക്കുന്നപോൽ
കാർകൂന്തൽ മറഞ്ഞ് ഞാൻ ചേർന്നിരുന്നു
മാടപ്രാവുകൾ കുറുകിചുണ്ടുകൾ ഉരുമ്മി
പാതയോരത്തണലിൽ കണ്ടുമുട്ടുമ്പോൾ
ഒരു സ്നേഹസ്പർശനത്തിന്റെ താളവട്ടത്തിലേക്ക്
അലിഞ്ഞലിഞ്ഞ് ലയിക്കുവാൻ
തനിച്ചായി ഞാൻ ;
പ്രതീക്ഷകളിലൂടെ കണ്ണുകൾ ചിമ്മി,
ഒരുനീണ്ടകാത്തിരുപ്പിലൂടെ ………..
എന്റെ മോഹങ്ങൾക്കായി
നിന്നേ തനിച്ചാക്കുകയായിരുന്നു…..!.
…………………………………………….സ്നേഹപൂർവ്വം………………………………………..
വിജൂവികർത്താ
No comments:
Post a Comment