വാലന്റൈൻസ് ദിനം-സീത പറയാതിരുന്നത്
ദേവന്മാരുടെ ശരീരത്തിൽ-
ഒരു പകുതി സ്ത്രീ ആയിരുന്നു.
ധ്യാനിച്ച് തളരുമ്പോൾ തപോവനംവിട്ട്-
ദേവകൾ
സഖിമാരുമൊത്ത് സല്ലപിക്കാറുണ്ട് .
എന്നാൽ പുരാണത്തിൽ പറഞ്ഞ പലരും
ബ്രഹ്മചാരികൾ ആയിരുന്നില്ല .
രാമൻ സീതയെ പ്രണയിച്ചത്
പബ്ബുകൾ ഇല്ലാതിരുന്ന കാലത്താണ്.
വള്ളിക്കുടിലിലും, കാനനച്ചോലയിലും വച്ച്
ദിവ്യ പ്രണയം പകുത്തിട്ടുണ്ട്.
ബീച്ചും പാർലറും ഒന്നും-
പുതുതായി ഉണ്ടായിരുന്നില്ല .
പുരാണങ്ങളിൽ പറയാത്തതൊന്നും
സ്ത്രീയും പുരുഷനും ചെയ്തിട്ടുമില്ല.
ഒരു സ്ത്രീയേ സഭാമദ്ധ്യത്തിൽ വച്ച് വിവസ്ത്രരാക്കിയവരെ
കമിതാക്കളുടെ സുദിനത്തിൽ യുവതികൾ,
ഒരിക്കൽ അടിവസ്ത്രം ഊരി എറിഞ്ഞ് പ്രതിഷേധിച്ചു.
ലവേഴ്സിനെ പിടികൂടാൻ സേനയിൽ ചേർന്നവർ,
രാവിലെ അഞ്ചുമുതൽ ബീവറേജസിൽ ക്യൂവിലാണ്.
പുരുഷന്മാർ പൈന്റടിച്ച് മദിരാക്ഷിയേ
തേടുന്നതിൽ
സീതസേന ഒന്നും പറഞ്ഞിട്ടില്ല.
ആർത്തിയാൽ കുരുന്നിനെ ഞരുക്കുമ്പോഴും,
സ്ത്രീധനം ചോദിച്ച് കൊളുത്തി കൊല്ലുമ്പോഴും,
രാമൻ ഒന്നും പറഞ്ഞിരുന്നില്ല ! .
സദാചാര സേനകൾ ഉണ്ടായിരുന്നില്ല !.
സ്ത്രീയേ തുറിച്ച് നോക്കുന്നവരോട് പ്രതികരിക്കുവാൻ
സീതക്ക് സ്വന്തമായി സേന ഉണ്ടായിരുന്നില്ല!
.
വാലന്റൈൻ ദിനത്തിൽ സീത രാമനോട് പറഞ്ഞു,
ഇക്കൂട്ടത്തിൽ രാമനേക്കാൾ മികച്ച പുരുഷന്മാർ ആരും ഉണ്ടായിരുന്നില്ല
!.
No comments:
Post a Comment