മുഹൂർത്തം
തരളിതമാം
തടാകജലോപരിതലത്തിലിരിക്കു-
മിണക്കുരുവികൾ
നാമുൾക്കുളിരാലെ,
ആയനുരാഗതടങ്ങളിരുന്നൊന്നുസല്ലപിച്ചീടുവാൻ
വെമ്പുന്നഹൃദയങ്ങൾ
നമ്മളൊന്നിച്ചിരുന്നെങ്കിൽ.
വിറയാർന്നകയ്യുകൾ
,ചുണ്ടുകൾ,
ബാഷ്പകണങ്ങൾ
സ്ഫുരിക്കും കപോലങ്ങൾ,
കണ്ണിണകളിൽകൂടിയൊഴുകുന്നു,
ഭയചകിതമാം
മനസ്സിന്റെ-
നീരാവിയാറിത്തണുത്തനീർത്തുള്ളികൾ.
കണ്ണുകൾപിടക്കുന്നു,
കാതുകൾ കേൾക്കാതെയായ്,
ചലനം അവയവങ്ങൾക്കസാദ്ധ്യമായി,
ആ ധന്യമുഹൂർത്തത്തിൽ,
എൻ മനം പിടഞ്ഞുനീറുന്നൊരാ-
ധന്യമുഹൂർത്തത്തിൽ!
ധന്യമുഹൂര്‍ത്തത്തില്‍ മനം പിടയാനെന്തേ...??
ReplyDeleteവേര്‍ഡ് വെരിഫികേഷന് മാറ്റിയില്ലെങ്കില്‍ ഇനി മുതല്‍ അഭിപ്രായം എഴുതുന്നതല്ല)