Monday, February 18, 2013

മുഹൂർത്തം


മുഹൂർത്തം





തരളിതമാം തടാകജലോപരിതലത്തിലിരിക്കു-

മിണക്കുരുവികൾ നാമുൾക്കുളിരാലെ,

ആയനുരാഗതടങ്ങളിരുന്നൊന്നുസല്ലപിച്ചീടുവാൻ

വെമ്പുന്നഹൃദയങ്ങൾ നമ്മളൊന്നിച്ചിരുന്നെങ്കിൽ.

വിറയാർന്നകയ്യുകൾ ,ചുണ്ടുകൾ,

ബാഷ്പകണങ്ങൾ സ്ഫുരിക്കും കപോലങ്ങൾ,

കണ്ണിണകളിൽകൂടിയൊഴുകുന്നു,

ഭയചകിതമാം മനസ്സിന്റെ-

നീരാവിയാറിത്തണുത്തനീർത്തുള്ളികൾ.

കണ്ണുകൾപിടക്കുന്നു, കാതുകൾ കേൾക്കാതെയായ്,

ചലനം അവയവങ്ങൾക്കസാദ്ധ്യമായി,

ആ ധന്യമുഹൂർത്തത്തിൽ,

എൻ മനം പിടഞ്ഞുനീറുന്നൊരാ-

ധന്യമുഹൂർത്തത്തിൽ!

1 comment:

  1. ധന്യമുഹൂര്‍ത്തത്തില്‍ മനം പിടയാനെന്തേ...??


    വേര്‍ഡ് വെരിഫികേഷന്‍ മാറ്റിയില്ലെങ്കില്‍ ഇനി മുതല്‍ അഭിപ്രായം എഴുതുന്നതല്ല)

    ReplyDelete