Friday, February 1, 2013

അനുരാഗം


സുന്ദരീ നീ എൻ മൗനത്തിൻ

ഏകമാം സ്നേഹധാരയിൽ

ഉതിരും മധുവാണിയായ്

വിരിയാനിനിയും വെമ്പുന്നുവോ.

മാഘമാസരാവിൽ നിൻ  നിറമെന്നിൽ നിറയുമ്പോൾ,

വിടരുന്നൂ ചുംബനമലരുകൾ,

അലിയുന്നൂ പ്രേമപിയൂഷം,

അധരത്തിൽ സ്നിഗ്ദ്ധത ഇനിയും പകരാമോ.


കതിർകൊയ്യും പാടത്താഘോഷം ഇന്ന്-

കന്നിപ്പെണ്ണിൻ കനവുകാലം.

മോഹങ്ങളെല്ലാം കൊയ്യുന്നേരം,

മനസ്സിൽ ഒരായിരം മംഗളഘോഷം.


കാതരനയനം പീലിവിടർത്തി

യമുനാപുളിനം തിരയുമ്പോൾ,

രാവിൽ ഏകാന്തശ്വാസനിശ്വാസത്തിൽ

രതിദേവതയായണയൂ.

അന്തിമയങ്ങും ആരണ്യകത്തിൽ

ആളറിയാതെ നീ വരുമോ?

അവിരതമാമെന്നിൽ നിറയാമോ?

ആലിംഗനത്തിൽ മുഴുകാമോ?

മധുരാധരത്തിൻ നൂറുംസ്മരണകൾ

വിരിയുന്നു എന്നിൽ ലാസ്യ നടനങ്ങളായ്,

ഒരു ദ്വാപരജന്മത്തിൽ വീണ്ടും നിൻ തോഴനായ്

അനുരാഗത്തിൽ അലിയാൻ,

അഭൗമമീ അനുരാഗവേളയിൽ എഴുതുകയായ്, 

പുല്ലാങ്കുഴലാൽ രാഗം , അനുരാഗം.http://www.cyberjalakam.com/aggr/http://malayalam.blogkut.com/

3 comments:

  1. അനുരാഗപല്ലവികള്‍

    ReplyDelete
  2. കാടു കയറുന്ന ചിന്തകള്...

    ReplyDelete
  3. അണയൂ സഖി നീ....
    കുവലയ നയനേ....

    പ്രണയ മസൃണമായ കവിത

    ശുഭാശംസകൾ......

    ReplyDelete